KERALANEWS

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികത്സാപ്പിഴവുമൂലം കോവിഡ് രോഗി മരിച്ചു

കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ ഗുരുതര വീഴ്ച വെളിപ്പെട്ടുത്തി ശബ്ദ സന്ദേശം. കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞ ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തലാണ് നഴ്സിങ് ഓഫിസര്‍ ജലജാ ദേവിയുടെതെന്ന പേരില്‍ പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഡോക്ടര്‍മാരുള്‍പ്പെടെ വിഷയം മറയ്ച്ചുവയ്ക്കാന്‍ സഹായിച്ചതാണ് വിവാദമാവാതെ രക്ഷപ്പെട്ടതെന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു.

ജീവനക്കാരുടെ ചെറിയ വീഴ്ചകൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ട്. ഹാരിസ് എന്ന രോഗി മരിച്ചത് ഓക്സിജന്‍ ട്യൂബ് മാറിക്കിടന്നതിനാലാണ്. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റാനിരുന്നയാളാണിത്. അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ സഹകരിച്ചതിനാലാണ് പ്രശ്നമാവാതെ രക്ഷപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഒന്നു കൂടി ശ്രദ്ധിക്കണം. ഇക്കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഇപ്പോള്‍ പറയുന്നതെന്നും ശബ്ദ സന്ദേശം പറയുന്നു.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പില്‍ നഴ്സിങ് ഓഫിസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശം ഗുരുതരമായ പരാമര്‍ശങ്ങളുമായി പുറത്ത് വന്നത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെക്കുറിച്ച് പറയുന്നത്. എന്നാല്‍, വാര്‍ഡുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നല്‍കിയതെന്നുമാണ് നഴ്സിങ് ഓഫിസര്‍ ജലജാദേവി വിശദീകരണമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം വിവാദമായതോടെ ജന പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്ത് എത്തി. ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.അതേസമയം, എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിനെ പറ്റിയുയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close