KERALANEWSTrending

കളമശ്ശേരി മെഡിക്കല്‍ കോളജിലും നിയമന വിവാദം, വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

കൊച്ചി:വിവിധ നിയമന വിവാദങ്ങള്‍ ഉയര്‍ന്നിരിക്കെ കളമശ്ശേരി മെഡിക്കല്‍ കോളജിലും നിയമന വിവാദം. കോവിഡിന്റെ മറവില്‍ 200ലധികം നിയമനം നടന്നതായി ആരോപണം. ആശുപത്രി വികസന സമിതി യോഗത്തിന്റെ തീരുമാനം മറികടന്ന് നിയമനം നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ സി.പി.ഐ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കാലടി സര്‍വകലാശാലയിലും വീണ്ടും നിയമന വിവാദം ഉയര്‍ന്നിരിക്കുകയാണ്. ഇടത് സഹയാത്രികയായ ഡോക്ടര്‍ സംഗീതക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പരവൂര്‍ ഏരിയ സെക്രട്ടറി എറണാകുളം ജില്ലാ കമ്മിറ്റിക്ക് കത്തയച്ചു. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കണമെന്നാണ് ശിപാര്‍ശ. ധീവര സംവരണത്തില്‍ സംഗീതക്ക് യൂണിവേഴ്‌സിറ്റിയില്‍ ജോലി ലഭിച്ചു.

അതേസമയം യൂണിവേഴ്‌സിറ്റികളും കോളജുകളും നിയമനറോസ്റ്റര്‍ പരസ്യപ്പെടുത്തണമെന്ന് യുജിസി സര്‍ക്കുലര്‍ ഇറക്കി. സംവരണ ഒഴിവുകള്‍ കണ്ടെത്തി നികത്തണം. സംവരണ ഒഴിവുകള്‍ മനസിലാക്കാന്‍ കഴിയും വിധം നിയമന റോസ്റ്റര്‍ പരസ്യപ്പെടുത്തണം. നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം 1നാണ് യുജിസി പുതിയ സര്‍ക്കുലര്‍ അയച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close