KERALANEWS

കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നെന്ന് ബിജെപി; സംസ്ഥാനവ്യാപക പ്രതിഷേധം ഉത്‌ഘാടനം ചെയ്യുന്നത് കെ സുരേന്ദ്രൻ

തൃശൂർ: ‘കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നു’ എന്ന ആരോപണവുമായി സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിക്കും. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.

സംസ്ഥാന സർക്കാരിന്റെ താല്പര്യ പ്രകാരമാണ് ബിജെപി നേതാക്കൾക്കെതിരായ കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. പാര്‍ട്ടിയുടെ സത്‌പേര് നശിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും അന്വേഷണം പൊലീസ് ബിജെപിയിലേക്ക് വഴിതിരിച്ച്‌ വിടുകയാണ് എന്നുമാണ് ബിജെപി നേതാക്കളുടെ ആരോപണം.

അതെ സമയം കൊടകര കേസ് മുൻനിർത്തി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ക്കണ്ട് പരാതി നൽകിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരാതികളെ ബിജെപി ചെറുക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കുമ്മനം രാജശേഖരൻ , മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍, ജില്ലാപ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് പരാതി നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close