INDIANEWSSocial MediaTrending

“കള്ളന്റെ താടി”: റഫാൽ ഇടപാടിൽ അഴിമതി ചൂണ്ടിക്കാട്ടി ഫ്രാൻ‌സിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മോദിയുടെ താടിയിൽ കൊട്ടി രാഹുൽ ഗാന്ധി

ന്യുഡൽഹി: റഫാല്‍ യുദ്ധവിമാന ഇടപാടിൽ ഫ്രാൻ‌സിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി. “കള്ളന്റെ താടി” എന്ന തലക്കെട്ടോടെ രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. റഫാല്‍ വിമാനത്തിന് പിന്നിൽ പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രിയുടെ താടി അടങ്ങുന്ന ഒരു ചിത്രമാണ് രാഹുൽ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

56,000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണം ആദ്യം ഉയരുന്നത്. ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈംബ്രാഞ്ച് ആണ് റഫാല്‍ ഇടപാട് അന്വേഷിക്കുന്നത്.

യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാല്‍ 2016ല്‍ വിമാനത്തിന്റെ വില 1670 കോടിയായി ഉയര്‍ത്തി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്തും സാങ്കേതിക വിദ്യ കൈമാറുന്നത് കരാറിലുണ്ടായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 59000 കോടി രൂപക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇന്ത്യ കരാറൊപ്പിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close