Breaking NewsINSIGHTTop News

കള്ളപ്പണത്തില്‍ മുങ്ങിയ മലയാള സിനിമയെ ആരു കരകയറ്റും?

പണ്ടേ ദുര്‍ബ്ബല കൂടെ ഗര്‍ഭിണിയായാലത്തെ അവസ്ഥയിലൂടെയാണ് മലയാള സിനിമ ഓടിക്കൊണ്ടിരിക്കുന്നതെന്നു പറയാന്‍ അധികം വിവരമൊന്നും വേണ്ട. പന്നി പെറുന്ന പോലെ ആഴ്ചയില്‍ എട്ടും പത്തും സിനിമ തിയേറ്ററില്‍ എത്തുക. പലതും പരിരാത്രി ഒരു ഷോ മൂന്നുനാള്‍ ഒരു തിയേറ്ററില്‍ രണ്ടുനാള്‍ വേറൊന്നില്‍. പലപ്പോഴും സിനിമ കണക്കെഴുത്തുകാര്‍ പോലും അറിയാറില്ല പല സാധനങ്ങളും തിയേറ്ററില്‍ വന്നതും പോയതും ഒന്നും. ഈ സാധനങ്ങളില്‍ 99.99 ശതമാനവും ഒരു ചാനലും സാറ്റലൈറ്റ് റൈറ്റ് വാങ്ങാറുമില്ല. രണ്ടര മണിക്കൂര്‍ ചുമ്മാ ഒഴുക്കിക്കളയാനില്ലാന്നാണ് ചുമ്മാ ടെലികാസ്റ്റിന് കൊടുക്കാം എന്നു പറഞ്ഞാലും വേണ്ടാന്നു വയ്ക്കുന്നതിന്റെ ന്യായമായി ചാനലുകാര്‍ പറയുന്നത് .
20 രൂപക്ക് വ്യാജ കോപ്പി ഇറക്കുന്നവര്‍ പറയുന്നത് സാറേ ഒരു പടം കോപ്പിയാക്കി കവറടിച്ച് ഇറക്കാന്‍ ചുരുങ്ങിയത് പത്തു നാല്‍പ്പതിനായിരം ചെലവുണ്ട്. ഈ ടൈപ്പ് സാധനങ്ങള്‍ ഇറക്കിയാല്‍ നൂറെണ്ണം വിറ്റുപോകില്ല. അതിനാല്‍ ഞങ്ങള്‍ ഇറക്കില്ല. അപ്പോപ്പിന്നെ കൊച്ചീന്നു തുരുതുരാ പടച്ചുവിടുന്ന ഈ സിനിമ എന്ന സാധനത്തിന് പണം മുടക്കുന്നവര്‍ ഭ്രാന്തന്‍മാരാണോ? എങ്ങിനെ തട്ടിക്കൂട്ടിയായാലും ഒരു ദരിദ്രവാസി സിനിമ ഫസ്റ്റ് കോപ്പി ആകണമെങ്കില്‍ ഇന്ന് ചുരുങ്ങിയത് രണ്ടു- രണ്ടരക്കോടി വേണം നൂറുക്കണക്കിന് സിനിമകള്‍ നേരത്തേ പറഞ്ഞ ഒരു ഷോയിലും അരഷോയിലും അകാലമരണം സംഭവിച്ചിട്ടും ഈ മേഖലയില്‍ പിന്നെയും പിന്നെയും കോടികള്‍ വന്നു മറിയുന്നതെങ്ങിനെ?

കണക്കിലുള്ളതും കഷ്ടപ്പെട്ട് ഉണ്ടാക്കിയതുമായ കാശ് ആണെങ്കില്‍ ഇങ്ങിനെ കത്തിച്ചുകളയും പോലെ നഷ്ടപ്പെടുത്തുമോ? ഒരിക്കലും ഇല്ല ഇവിടെയാണ് സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യ സംഘാടകനായി പിടിയിലായ ആള്‍ അടക്കം നിയമം വിട്ട് കോടികള്‍ സമ്പാദിക്കുന്നവരുമായി സിനിമയ്ക്കും സിനിമാക്കാര്‍ക്കും ഉള്ള അന്തര്‍ധാര വിരല്‍ ചൂണ്ടുന്നത് . സിനിമയില്‍ കള്ളപ്പണം ഒഴുകുന്ന പരസ്യമായ രഹസ്യ ബാന്ധവം തുടങ്ങിയത് ഇന്നോ ഇന്നലേയോ അല്ല. അതിന്റെ തീവ്രത വര്‍ദ്ധിച്ചത് കഴിഞ്ഞ എട്ടു പത്തു വര്‍ഷം ആയിട്ടേയുള്ളൂ എന്നു പറയാം. സിനിമ നിര്‍മാണത്തിന്റെ ഏഴയലത്ത് കണ്ടിട്ടില്ലാത്ത നൂറുക്കണക്കിന് പേരാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ടെക്‌നീഷ്യന്മാരായും നിര്‍മാതാക്കളായും കൊച്ചിയില്‍ മുളച്ചുപൊന്തിയത്. 60 ഉം 70 ഉം സിനിമയില്‍ നിന്നും 140 ഉം 160 ഉം സിനിമകള്‍ ഉണ്ടാക്കുകയും അവയില്‍ ഏറിയ പങ്കും കൊച്ചിയില്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ കേന്ദ്ര അന്വേഷണ ഡിപ്പാര്‍ട്ടുമെന്റുകളോ കേരളത്തിലെ പോലീസോ സിനിമ സംഘടനകളോ അറിഞ്ഞതായി ഭാവിച്ചില്ല എന്നതാണു സത്യം.
സിനിമയില്‍ നശിപ്പിച്ചു കളയാനായി കോടികള്‍ ഒഴുക്കുന്നത് എന്തിനാണ് ? എവിടുന്നാണ് ഇത്രയധികം തുകയുടെ ഉറവിടം ? എങ്ങിനെയാണ് ഈ പണം എത്തുന്നത് ?
ഇതൊക്കെ കൃത്യമായി അന്വേഷിക്കാനുള്ള ഏജന്‍സികള്‍ ഈ നാട്ടില്‍ യഥേഷ്ടം ഉണ്ടായിട്ടും അവരൊന്നും അറിഞ്ഞതായി ഭാവിച്ചതേയില്ല. ഫലമോ താരങ്ങള്‍ പത്തിരട്ടി പ്രതിഫലം കൂട്ടി. ഇതില്‍ ഒന്‍പതിരട്ടിയും കള്ളപ്പണമായി വാങ്ങി. ഒരു കോടിയിലൊക്കെ തീര്‍ത്ത സിനിമ ഇരുപതു കോടിക്ക് മേളില്‍ കയറി. 850 കോടി ചിലവിട്ട മലയാള സിനിമക്ക് 600 കോടി നഷ്ടം എന്ന് പണ്ഡിതന്മാര്‍ കണക്കുകള്‍ നിരത്തി രസിച്ചു കഴിഞ്ഞ കുറേവര്‍ഷങ്ങളായി. ഒരു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ചിത്രീകരിക്കാന്‍ ഒരു നടന്‍ ഒന്നരക്കോടി ഓഫര്‍ ചെയ്‌തെന്നും നിങ്ങള്‍ അതു തന്നില്ലേല്‍ രണ്ടു കോടി തരാന്‍ വേറേ ആളുണ്ടെന്ന് നിയമപാലകന്റെ ഫോണില്‍ നിന്നും ഈ ക്രിമിനല്‍ വിളിച്ചു പറഞ്ഞതിന്റെ ശബ്ദരേഖ പോലീസ് മേധാവിക്ക് നല്‍കിയിട്ടും ആരാടാ ഈ രണ്ടുകോടിക്കാരന്‍ എന്നു ഒരു ചോദ്യം പോലും അവനോട് ഒരു ഏമാനും ചോദിച്ചില്ലായെന്നേടത്ത് കോടികള്‍ക്ക് പുല്ലുവിലയായെന്നു തോന്നുന്നു.

ആയിരങ്ങള്‍ വിലയുള്ള ലഹരിസ്റ്റിക്കര്‍ നാവിലൊട്ടിച്ച് ആഹ്ലാദിക്കാന്‍ ഇഷ്ടം പോലെ യുവതലമുറക്ക് സിനിമയില്‍ കഴിയുന്നു. ഇത്രയും കാശും ഈ ലഹരിയും നിര്‍ബാധം കൊച്ചിയില്‍ ഒഴുകുന്നതെങ്ങിനെ? അന്വേഷിച്ചോ ആരെങ്കിലും ? സിനിമ നിര്‍മാതാവും തിയറ്റര്‍ ഉടമയുമൊക്കെയായ ആള്‍ കള്ളക്കടത്തു കേസില്‍ ദേശീയ സുരക്ഷിതത്വ നിയമമനുസരിച്ച് ജയിലില്‍ കിടന്ന നാടാണ്. ഇന്നും അദ്ദേഹം സിനിമയില്‍ സജീവം. അന്വേഷിക്കുന്നുണ്ടോ ഇദ്ദേഹത്തിനിപ്പോഴും പഴയ കടത്ത് ഉണ്ടോന്ന് ? ഇല്ലേയില്ല. സ്ഥാനത്തും അസ്ഥാനത്തും സിനിമാക്കാര്‍ ഒറ്റയ്ക്കും കൂട്ടായും ഗള്‍ഫില്‍ ചുറ്റിയടിക്കുന്നു. എവിടെ പോയി? എന്തിന് പോയി? ആര് കൊണ്ടുപോയി?
അന്വേഷിക്കാറുണ്ടോ?
മൂന്നു പടത്തില്‍ തല കാണിച്ചവളൊക്കെ കോടികളുടെ രമ്യഹര്‍മ്യവും ഓഡി കാറിലും ജീവിക്കുന്ന നാടാണ്. ഇതിന്റെ സോഴ്‌സ് തിരയുന്നുണ്ടോ? ഇല്ലേയില്ല. അറേബ്യന്‍ രാജ്യങ്ങളില്‍ പലയിടത്തായി ഫ്‌ളാറ്റുകളും വില്ലകളും വ്യവസായങ്ങളും നടത്തുന്ന സിനിമ തമ്പ്രാക്കന്‍മാര്‍ ഇവിടെ ആദായ നികുതി ക്കാരുടെ റിട്ടേണില്‍ അത് കാണിക്കുന്നുണ്ടോ? ആരെങ്കിലും അത് നോക്കാറുണ്ടോ? ഇല്ലേയില്ല. പിടികിട്ടാപുള്ളിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു അധോലോക നായകന്റെ പേരില്‍ ഒരു സിനിമ വരാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നയുടനെ അത് തടയപ്പെട്ടു. പിന്നെ ആ ചിത്രത്തെപ്പറ്റി കേട്ടിട്ടേയില്ല. ഏതെങ്കിലും ഒരു ഏജന്‍സി അതിനെന്തു സംഭവിച്ചു എന്നു തിരക്കിയോ? ആരു തിരക്കാന്‍ ? വെള്ളിയാഴ്ച ജുമാ നമസ്‌കാരം കഴിഞ്ഞ് പള്ളി പിരിയുമ്പോലെ ഒരു പ്രത്യേക മതക്കാരെ മാത്രം പങ്കെടുപ്പിച്ച് സിനിമ എടുക്കുകയും ആ സിനിമകള്‍ക്കൊക്കെ ആ സിനിമാക്കാരന്റെ മതത്തിലുള്ളവര്‍ മാത്രം പണമിറക്കുകയും ആ സിനിമാക്കാരന്‍ കണ്ടെത്തുന്ന സിനിമകളിലെ കഥയും പാട്ടും കഥാപാത്രങ്ങളും എല്ലാം ഒരു മതത്തിലെ നല്ലവരെപ്പറ്റി മാത്രം ആകുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ ഫണ്ടിoഗില്‍ ദേശ സുരക്ഷയെ ബാധിക്കുന്ന പണമാണോ എന്ന് നോക്കണ്ടെ ഉത്തരവാദിത്വപ്പെട്ടവര്‍? നാലു പടം അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്താല്‍ പിന്നെ കോടികള്‍ മുടക്കി നിര്‍മാതാവായി മാറുന്നുവെങ്കില്‍ അയാളെ നിരീക്ഷിക്കണ്ടെ അത് അന്വേഷിക്കേണ്ടവര്‍ ? സിനിമ പിടിക്കാന്‍ ഗള്‍ഫില്‍ നിന്നും വരുന്ന പുത്തന്‍ പണക്കാര്‍ക്ക് കുറച്ചു പണം നഷ്ടമായാല്ലം കുറേ പബ്ലിസിറ്റിയും നാലു നടികളുമായി അന്തിയുറക്കവുമായിരുന്നു ഒരു കാലത്തെ ആഗ്രഹം. അന്‍പത് ലേഡീസ് വാച്ചും അന്‍പത് സ്‌പ്രേ കുപ്പികളുമായി സിനിമ പിടിക്കാന്‍ വന്ന ഗള്‍ഫ് നിര്‍മാതാവുണ്ടായിരുന്നു ഇവിടെ. സിനിമ പിടിച്ചു തീരുമ്പോള്‍ ഈ അന്‍പത് വാച്ചും സ്‌പ്രേ കുപ്പികളും തീരും.
കാലം മാറി. രീതികളും മാറി. ഇന്ന് കള്ളപ്പണം വെളുപ്പിക്കാനും സ്വന്തം മതത്തെ മഹത്വവത്കരിക്കാനും ലഹരികള്‍ വിറ്റ് അരക്ഷിതാവസ്ഥ വളര്‍ത്താന്നും ഒക്കെ പറ്റിയ വളക്കൂറുള്ള മണ്ണാക്കി സിനിമയെ മാറ്റിമറിക്കുന്നു.

Also Read : ജഗതിയും ജഗദീഷും കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ഈ നടിയെ അറിയാമോ?

തീര്‍ച്ചയായും അന്വേഷിക്കുകയും ചുവടോടെ നശിപ്പിക്കുകയും വേണ്ടേ ഇതൊക്കെ ? വാങ്ങുന്ന പ്രതിഫലത്തിന്റെ പത്തിലൊന്നു വൈറ്റ് മണിയായും ബാക്കി സ്വര്‍ണ്ണമായും ഗള്‍ഫ് റൈറ്റായും വിദേശ വസ്തുവായും വാങ്ങിക്കൂട്ടുന്നത് ദേശീയ സുരക്ഷിതത്വത്തിന് ദോഷമല്ലേ? സിനിമ രംഗത്തെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അടിക്കടി വിദേശയാത്ര നടത്തിയവരുടെ വിവരങ്ങള്‍ എടുത്ത് അവര്‍ എന്തിനൊക്കെ അവിടെ പോയി? എവിടെയൊക്കെ പോയി എന്നു ക്രോസ് ചെക്ക് ചെയ്താല്‍ നിരവധി കൊള്ളരുതായ്മകളുടെ കഥകള്‍ പുറത്തു വരും ഉറപ്പ്. ചായ കുടിക്കാനായി എന്തിനാ ചായക്കട നടത്തുന്നതെന്ന് ന്യായമായ ചോദ്യം ചോദിക്കുന്ന കെട്ടുപ്രായം കഴിഞ്ഞും കെട്ടാത്ത ചില നടികളുണ്ട്. വര്‍ഷം തോറും പാസ്‌പോര്‍ട്ട് മാറ്റുന്നത്ര യാത്ര നടത്തുന്നവര്‍. അവര്‍ ചായ കുടിക്കാന്‍ പോകുന്നതാണ്. ചായയും കുടിച്ച് നല്ല പ്രതിഫലം ഇങ്ങോട്ടും വാങ്ങി വരുന്ന ഇവര്‍ കൊണ്ടുവരുന്ന പെട്ടികളില്‍ എന്തൊക്കെ ഉണ്ടാകാം? തിരക്കണ്ടെ? തിരക്കണം.
അടുത്തിടെ ഒരു ദ്വീപില്‍ പോയി കോടികള്‍ പൊളിച്ച് ഒരു മലയാള സിനിമ പിടിച്ചു. പത്തു പൈസ വിറ്റില്ല പടം. സംവിധായകന്‍ മുക്കാല്‍ കോടിയാണു പ്രതിഫലം വാങ്ങിയത്. പക്ഷേ പടം ഏഴു നിലയില്‍ പൊട്ടിയിട്ടും കാശെറിഞ്ഞവന്‍ ഒരക്ഷരം മിണ്ടിയില്ല. എന്താ കാരണം? കക്ഷിയും സ്മഗിള്‍ ഡീലറാണ്. ഇത്തരക്കാരെ ഒതുക്കിയാല്‍ത്തന്നെ മലയാള സിനിമയും രക്ഷപ്പെടും. രാജ്യസുരക്ഷയും ഉറപ്പാക്കും. അതിനുള്ള മണികള്‍ കെട്ടാന്‍ പറ്റിയ സമയമാകട്ടെ ഈ കോവിഡ് കാലം.

Tags
Show More

Related Articles

Back to top button
Close