KERALA

കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദര്‍ മാറ്റിവച്ചുപോകാന്‍ കെപിസിസി, തങ്ങളുടെ നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം, പരിഹാസവുമായി എഎ റഹിം

തിരുവനന്തപുരം: കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദര്‍ മാറ്റിവച്ചുപോകാന്‍ കെപിസിസി, തങ്ങളുടെ നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണമെന്ന പരിഹാസവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്തെത്തി. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിനിടെ കള്ളപ്പണം പിടികൂടുമ്പോള്‍ പി.ടി തോമസ് സ്ഥലത്തുണ്ടായിരുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് റഹീമിന്റെ പ്രസ്താവന. പി.ടി തോമസിന്റെ രാജിവയ്ക്കണമെന്ന് എ.എ റഹീം ആവശ്യപ്പെട്ടു.ഇന്നലെയാണ് ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ കൊച്ചിയില്‍ നിന്ന് കള്ളപ്പണം കണ്ടെത്തുന്നത്. 88 ലക്ഷം രൂപയോളമാണ് കള്ളപ്പണമായി പിടികൂടിയത്.റെയിഡിനിടയില്‍ കള്ളപ്പണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എ ഓടി രക്ഷപ്പെട്ടതായാണ് മനസിലാക്കുന്നതെന്നും റഹീം ഫെസ്ബുക്കില്‍ കുറിച്ചു. അപമാനകരമാണ് ഈ സംഭവമെന്നും എം എല്‍ എ സ്ഥാനത്തു തുടരാന്‍ പി.ടി തോമസിന് അവകാശമില്ലെന്നും റഹീം വിമര്‍ശിച്ചു.

എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയില്‍ കള്ളപ്പണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് എംഎല്‍എ ഓടി രക്ഷപ്പെട്ടതായാണ് വാര്‍ത്ത.താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നുംശ്രീ പി ടി തോമസ് എംഎല്‍എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലുംഎം എല്‍ എ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എംഎല്‍എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.കള്ളപ്പണ സംഘവുമായി എംഎല്‍എ യ്ക്കുള്ള ബന്ധം എന്താണ്ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ അതോ ഇടനിലക്കാരനാണോ മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നുപിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്‌സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളര്‍ച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലുംഖദര്‍ മാറ്റിവച്ചുപോകാന്‍കെപിസിസി, തങ്ങളുടെ നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം.ഖദറില്‍ ഗാന്ധിയുടെ ഓര്‍മയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത്ശ്രീ പി ടി തോമസിനെ ഉപദേശിക്കാന്‍ അഭിമാന ബോധമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തയ്യാറാകണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close