Breaking NewsKERALANEWS

കള്ളവാറ്റിനിടെ പിടിയിലായത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ; രാകേഷും സുഹൃത്തും ചാരായം വാറ്റ് ആരംഭിച്ചത് ലോക് ഡൗൺ കാലത്ത് പത്ത് കാശുണ്ടാക്കാൻ

കൊല്ലം: ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ ചാരായം വാറ്റ് ആരംഭിച്ചത് ലോക് ഡൗൺ സമയത്ത് വ്യാജ മദ്യത്തിന് വലിയ സാധ്യത എന്ന തിരിച്ചറിവിനെ തുടർന്ന്. എന്നാൽ, വിവരം പൊലീസിന് ലഭിച്ചതോടെ ആർഎസ്എസ്- ബിജെപി പ്രവർത്തകനായ രാകേഷ് പിടിയിലാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വരിഞ്ഞം തെക്കതിൽ വലിയവിള വീട്ടിൽ രാകേഷ് (31),സുഹൃത്ത് ഇടനാട് ചരുവിള വീട്ടിൽ ഷമീർ (33)എന്നിവർ കള്ള വാറ്റിനിടെ പൊലീസ് പിടിയിലായത്. ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റും നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ബിബി ഗോപകുമാറിന്റെ സഹായിയും, ഡ്രൈവറും ആയിരുന്നു ബിജെപി ,ആർഎസ്എസ് പ്രവർത്തകനായ രാകേഷ്.

ബിവറേജ് ഷോപ്പുകൾ അടച്ച സാഹചര്യം മുതലെടുത്ത്, വൻ തുകയ്ക്ക് രഹസ്യ വില്പന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനിടയിലാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. പ്രദേശത്ത് വൻതോതിൽ ചാരായം വാറ്റി വിൽക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബി ജെ പി ജില്ലാ പ്രസിഡന്റ് ഗോപകുമാറിന്റെ സഹായിയും സുഹൃത്തും ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത് .
എസ് ഐ ബിജു, ഷീന , സലീം,രാജേഷ് ,സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ രാജേഷ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഷമീറിന്റെ വീട്ടിലാണ് രഹസ്യമായി വാറ്റിയിരുന്നത്. സംഭവ സ്ഥലത്തു നിന്നും 15ലിറ്റർ കോടയും,രണ്ടര ലിറ്റർ ചാരായം, ഗ്യാസ് സിലണ്ടർ ,സ്റ്റൗ , പ്രഷർകുക്കർ ഉൾപ്പടെയുള്ള വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.പ്രതികളെ ചാത്തന്നൂർ പൊലീസ് വൈദ്യപരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.

അതിനിടെ, കേസിൽ നിന്നും പ്രതികളെ ഊരാൻ ഉന്നത ബിജെപി നേതാക്കൾ ഇടപെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ, രാകേഷിനെ ഒഴിവാക്കി കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close