KERALANEWS

കള്ളവോട്ടിന്റെ കണ്ണൂര്‍, ജില്ലയില്‍ കള്ളവോട്ട് സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയരുന്നു

തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ട് ചെയ്തതായി പരാതി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കള്ളവോട്ട് ചെയ്തതായി പരാതി ഉയര്‍ന്നത്. കണ്ണന്‍വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസിന്റെ വോട്ട് മറ്റൊരാള്‍ ചെയ്തതായാണ് പരാതി. തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസര്‍ പ്രേമദാസിനെ ചാലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചു. പ്രേമദാസന്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ഇയാളുടെ പേരിനേട് സാമ്യമുള്ള മറ്റൊരു വ്യക്തി വോട്ട് ചെയ്തുപോയെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം പരാതിയായി എഴുതി നല്‍കുകയും പ്രേമദാസനെ ചാലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നു. തലശ്ശേരി നഗരസഭയിലെ കുയിപ്പങ്ങാടും കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവിടെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തതായാണ് ആരോപണം. ഇവിടെയും ചാലഞ്ച് വോട്ടിന് അനുമതി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നുവെന്ന് രാവിലെ ഒമ്പത് മണിയോടെ കെ.പി.സി.സി വൈസ് പ്രസിഡന്റും എം.പിയുമായ കെ. സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കള്ളവോട്ട് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നു വന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close