KERALANEWS

കള്ളവോട്ട് : മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

ഈരാറ്റുപേട്ട :കള്ളവോട്ട് ചെയ്തതിന് മുസ്ലിം ലീഗ് പ്രവത്തകന്‍ അറസ്റ്റില്‍. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ സുലൈമാനാണ് അറസ്റ്റിലായത്.

തീക്കോയി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ രാവിലെ വോട്ട് ചെയ്ത ഇദ്ദേഹം ഉടന്‍ ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം ഡിവിഷനായ കൊല്ലംപറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു.
പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഏജന്റ് സംശയം പ്രകടിപ്പിക്കുകയും തുടര്‍ന്ന് പ്രസിഡിങ് ഓഫിസരുടെ നിര്‍ദ്ദേശ പ്രകാരം സുലൈമാനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

തീക്കോയി സെന്റ് മേരിസ് സ്‌കൂളില്‍ വോട്ട് ചെയ്തതായും വിരലില്‍ പുരട്ടിയ മഷി മായ്ച്ചുകളയാന്‍ പ്രാദേശിക മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ ചിലര്‍ സഹായിച്ചതായും എല്‍ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close