KERALA

‘കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയതുപോലെ’; സമനില തെറ്റിയത് തനിക്കല്ല പിണറായിക്കെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായിക്ക് സമനില തെറ്റിയിരിക്കുയാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനോട് പോലും ഭയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ഏത് സമയത്തും തന്നിലേക്ക് എത്തുമെന്നതിന്റെ ഭയമാണ് അദ്ദേഹത്തിന്.

കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയാല്‍ എങ്ങനെ ഇരിക്കും എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വികാരപ്രകടനം കാണുമ്പോള്‍ തോന്നുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.വിമര്‍ശനങ്ങളെ രാഷ്ട്രീയ പരമായി നേരിടുകയാണ് വേണ്ടത്. ബിജെപിക്കുള്ള മറുപടി പത്രസമ്മേളനത്തിലല്ല, വേറെ നല്‍കുമെന്നാണ് പറഞ്ഞത്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ അക്രമണത്തിനിരയായി കൊല്ലപ്പെടുകയെന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ച് പുതിയ കാര്യമല്ല. പിന്തിരിഞ്ഞോടാന്‍ തയ്യാറില്ല എന്നതുകൊണ്ടാണ് ഇന്ന് കേരളം ബിജെപിയെ അംഗീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലൈഫ് ഭവന പദ്ധതി അഴിമതിയില്‍ മുഖ്യമന്ത്രിക്കുള്ള കമ്മിഷനെക്കുറിച്ച് അറിയാന്‍ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യണമെന്ന സുരേന്ദ്രന്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. മാനസിക നില തെറ്റി എന്തും വിളിച്ചു പറയുന്ന പ്രത്യേക മാനസികാവസ്ഥയുള്ള ആളെ പ്രസിഡന്റ് ആക്കിവയ്ക്കാമോ എന്ന് ആ പാര്‍ട്ടിയാണു ചിന്തിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.’ഒരു അടിസ്ഥാനവുമില്ലാതെയാണ് മാനസിക നില തെറ്റി എന്തും വിളിച്ചു പറയുന്നത്. സാധാരണ ഗതിയില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മര്യാദകളുമില്ലേ? എന്തടിസ്ഥാനം എന്നു പറയേണ്ടേ? എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി തീണ്ടാത്ത പ്രതിഛായ തകര്‍ക്കാനാണ് ശ്രമം.

പ്രചാരണങ്ങള്‍ ഏശാതായപ്പോള്‍ മുഖ്യമന്ത്രി കഴിവുകെട്ടവനാണെന്നും കുടുംബം അഴിമതിയുടെ പ്രതീകമാണെന്നും വരുത്താന്‍ ശ്രമം നടത്തുകയാണ്. അതുകൊണ്ട് ഞാനോ എന്റെ മകനോ മകളോ അഴിമതിക്കാരാവുമോ? ഞങ്ങളൊക്കെ വളര്‍ന്നു വന്ന ശീലം അഴിമതിക്കെതിരെയാണ്. പല ആരോപണങ്ങള്‍ വന്നപ്പോഴും തല ഉയര്‍ത്തി വര്‍ത്തമാനം പറയാനായതും അതുകൊണ്ടാണ്. ഇതുവരെ സര്‍ക്കാരിനെതിരെ ഏതെങ്കിലും അഴിമതി നിയമസഭയിലടക്കം ഉന്നയിക്കാനാകാത്ത പ്രതിപക്ഷം കഥകള്‍ മെനയുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close