കഴിഞ്ഞ മാസം രാജ്യത്ത് ഡീസല്‍ ഉപയോഗം 12.7 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: സാമ്പത്തികാരോഗ്യത്തിന്റെ അളവുകോലുകളിലൊന്നായ ഡീസല്‍ ഉപയോഗം കഴിഞ്ഞ മാസം രാജ്യത്ത് 12.7 ശതമാനം കുറഞ്ഞു. ആവശ്യം കുറഞ്ഞത്, രാജ്യത്തെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴ, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങിയവയാണ് പ്രധാന കാരണം.ജൂലൈയില്‍ ഡീസല്‍ ഉപയോഗം 55 ലക്ഷം മെട്രിക് ടണ്‍ ആയാണ് കുറഞ്ഞത്. ജൂണില്‍ ഇത് 63 മെട്രിക് ടണ്‍ ആയിരുന്നു. മൊത്തം പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യം 3.7 ശതമാനമാണ് (15.7 ദശലക്ഷം മെട്രിക് ടണ്‍) കുറഞ്ഞത്. ജൂണില്‍ ഇത് 16.3 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു.
ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ഡീസല്‍ ഉപയോഗത്തില്‍ ക്രമേണ വര്‍ധനയുണ്ടായിരുന്നു. മണ്‍സൂണ്‍ മാസങ്ങളായ ജൂലൈയിലും ആഗസ്റ്റിലും ഡീസല്‍ ആവശ്യം സാധാരണ കുറയാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഓയില്‍ മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പി പി എ സി) റിപ്പോര്‍ട്ട് അനുസരിച്ചാണിത്.