KERALA

കവളപ്പാറ ദുരന്തത്തിന് ഒരു വയസ് തികയുമ്പോള്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുന്നു…..

നിലമ്പൂര്‍: മഴ ശക്തമായി പെയ്തിറങ്ങിയപ്പോള്‍ അതിന്‍റെ ബാക്കിയെന്നോണം ഒരു ഗ്രാമം മുഴുവന്‍ ഒരു രാത്രി കൊണ്ട് അപ്രത്യക്ഷമായി . മലവന്നു ഗ്രാമത്തെ ഭൂമിയിലേക്ക് പൂഴ്ത്തിയ, 59 പേരുടെ ജീവനെടുത്ത ആ ദുരന്തത്തിന് ഇന്ന് ഒരു വയസ് തികയുന്നു. ചരിത്രത്തിന്‍റെ ആവര്‍ത്തനമെന്നോണം ഉരുള്‍പൊട്ടല്‍ വിതച്ച ദുരിതം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് കേരളത്തില്‍. അന്ന് കവളപ്പാറയായിരുന്നെങ്കില്‍ ഇന്ന് രാജമലയാണെന്നുമാത്രം. പക്ഷേ മണ്ണില്‍പുതഞ്ഞു നഷ്ട്ടമായ ജീവന്‍റെ കഥ ഇവിടെയും ആവര്‍ത്തിക്കുന്നു.
ചാലിയാറിലെ മലവെള്ളപ്പച്ചിലും നിലക്കാത്ത മഴയുംകാരണം സമാനമായ സാഹചര്യമാണ് ഇത്തവണയും നിലമ്പൂരില്‍ ഉള്ളത്. അതുകൊണ്ടുതന്നെ ആശങ്ക ഒഴിയുന്നില്ല. നിലമ്പൂര്‍ പട്ടണത്തില്‍ ഇത്തവണയും വെള്ളം പൊങ്ങുകയും ഗൂഢല്ലൂരിലേക്കുള്ള സംസ്ഥാനപാത തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളം താഴ്ന്നതിനെത്തുടര്‍ന്നു ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close