INDIA

കശ്മീരിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് തിരിച്ചടി നല്‍കി സൈന്യം

ശ്രീനഗര്‍: മൂന്ന് ഇന്ത്യന്‍ സൈനികര്‍ മരിച്ചതിനുശേഷവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാക് പോസ്റ്റുകള്‍ അടക്കം തകര്‍ന്നു. അതിനിടെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സുപ്രധാനമായ 43 പാലങ്ങളുടെ നിര്‍മാണം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായതായി സൈന്യം അറിയിച്ചു. വാര ജില്ലയിലെ നൗഗാമില്‍ രണ്ടും പൂന്‍ചില്‍ ഒന്നും ഇന്ത്യന്‍ സൈനികരാണ് ഇന്നലെ വീര മ്യത്യു വരിച്ചത്. പ്രകോപനം ഇല്ലാതെ പാകിസ്ഥാന്‍ നടത്തിയ വെടി വെയ്പ്പിലായിരുന്നു സംഭവം. ഗ്രാമീണര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ക്ക് വീര മ്യത്യു സംഭവിച്ചത്. വൈകിട്ടോടെ കേരന്‍ അടക്കമുള്ള വിവിധ മേഖലകളില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചു. തുടര്‍ന്നായിരുന്നു പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യന്‍ സേനയുടെ മറുപടി. പാക്ക് പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യന്‍ സേന നുഴഞ്ഞ് കയറാനുള്ള ഭീകരവാദികളുടെ വിവിധ സ്ഥലങ്ങളിലെ ശ്രമവും പരാജയപ്പെടുത്തി. ഇന്ത്യ നല്‍കിയ മറുപടി കനത്ത നാശമാണ് പാകിസ്ഥാന്‍ ഭാഗത്ത് വിതച്ചത്. നുഴഞ്ഞു കയറാന്‍ ശ്രമിച്ച നിരവധി ഭീകരവാദികള്‍ക്ക് അടക്കം ജീവനും നഷ്ടമായെന്നാണ് വിവരം. വെടിനിര്‍ത്തല്‍ കരാര്‍ ഇനിയും ലംഘിച്ചാല്‍ കനത്ത തിരിച്ചടി നല്‍കും എന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.അതേസമയം, ഇന്ത്യ- ചൈന അതിര്‍ത്തിയിലെ 43 പാലങ്ങളുടെ ഉദ്ഘാടനവും ഇതിനിടെ ഇന്ത്യ പ്രഖ്യാപിച്ചു. ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് റെക്കോര്‍ഡ് വേഗതയിലാണ് നിര്‍മാണം പൂര്‍ത്തിയായത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close