കശ്മീരി ആണ്‍കുട്ടികള്‍ ഭീകരവാദത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു…

ന്യൂഡല്‍ഹി: ചെറുപ്പക്കാരായ കശ്മീരി ആണ്‍കുട്ടികള്‍ ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷമാവുകയും മണിക്കൂറുകള്‍ക്കുള്ളില്‍ റൈഫിളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ആശങ്ക വര്ത്ഥിപ്പിക്കുന്നുണ്ട്. സുരക്ഷാ സേനയുമായി ഒരു യഥാര്‍ത്ഥ വെടിവയ്പിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ട് ഭീകരവാദത്തില്‍ തങ്ങളുടെ പ്രചാരണ ശ്രമങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോയതായി തോന്നുന്നു. ബാരാമുള്ളയ്ക്കടുത്തുള്ള ക്രേരിയില് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം ഭീകരവാദികള്‍ ഇന്റര്‍നെറ്റില്‍ ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു.
ലഷ്കര്‍-ഇ-തോയിബയുടെ മുന്നണിയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് വിശ്വസിക്കുന്ന പുതിയ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഎഫ്) ആക്രമണത്തിന്റെ യഥാര്‍ത്ഥ ഷൂട്ട ഔട്ട് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. മൂന്നുപേര്‍ ആപ്പിള്‍ മരങ്ങളുടെ പുറകില്‍ നിന്ന് പുറത്തുവന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നതാണ് വീഡിയോ. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ വൈറലാണ്. 72 മണിക്കൂറിനുള്ളില്‍ ബാരാമുള്ള ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാ തീവ്രവാദികളെയും കൊലപ്പെടുത്തിയന്നാണ് വീഡിയോ കണ്ട ശേഷം പോലീസ് പ്രതികരിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി ഭീകര സംഘടനകളിലേക്ക് പ്രവേശനം പ്രഖ്യാപിക്കുമ്പോള്‍, സമാനമായ ഷൂട്ടഔട്ട് ഫീഡുകള്‍ പുറത്തിറക്കാറുണ്ട്. അതില്‍ ഒന്നായ ശ്രീനഗറില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള പാമ്പൂരിലെ സിആര്‍പിഎഫ് ബസിനെ ആക്രമിക്കുന്ന തീവ്രവാദികളുടെ ഫീഡ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തീവ്രവാദ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയാണ് നവയുഗ തീവ്രവാദത്തിന് പ്രസക്തി കൂട്ടിയ്ത്. 2010 മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് തീവ്രവാദത്തെ ഗ്ലാമറൈസ് ചെയ്തത് അദ്ദേഹമായിരുന്നു.