INDIATop News

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : ഇഎസ്എ കരടു വിജ്ഞാപനത്തിന്റെ കാലാവധി രണ്ടു മാസംകൂടി നീട്ടി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം

ന്യൂ ഡല്‍ഹി:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഎസ്എ പ്രദേശങ്ങള്‍ നിജപ്പെടുത്തിയുള്ള കരടു വിജ്ഞാപനത്തിന്റെ കാലാവധി
രണ്ടു മാസംകൂടി നീട്ടി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം.ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചതായി ഡീന്‍കുര്യാക്കോസ് എം.പി. പറഞ്ഞു.കരടു വിജ്ഞാപനത്തിന്റെ കാലാവധി നീട്ടിയതിനാല്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കലും നീളും.കോവിഡിന്റെ പശ്ചാത്തലത്തില്‍, പരിസ്ഥിതി (സംരക്ഷണ)ഭേദഗതി ചട്ടങ്ങള്‍ പ്രകാരം നിലവിലുള്ള എല്ലാ വിജ്ഞാപനങ്ങളുടെയും കാലാവധി നീട്ടാന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം തീരുമാനിച്ചു.അന്തിമ വിജ്ഞാപനമിറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചര്‍ച്ച നേരത്തെ നടത്തിയിരുന്നു. ഈ മാസം 26 ന് കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിരിക്കെയാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 മുതല്‍ മേയ് 31 വരെയുള്ള തീയതികള്‍, വനം- പരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനങ്ങളില്‍ കണക്കിലെടുക്കില്ലെന്ന ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി 67 ദിവസം കൂടി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു.






Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close