KERALANEWSTop News

കസ്റ്റംസിനെ നീക്കത്തിന് തടയിട്ട് സ്പീക്കറുടെ ഓഫീസ്, വിവാദമായി നിയമസഭ സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കം വൈകിപ്പിക്കാന്‍ ശ്രമിച്ച് നിയമസഭാ സെക്രട്ടറിയേറ്റ്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കുന്ന കത്ത് നിയമസഭ സെക്രട്ടറി കസ്റ്റംസിന് നല്‍കി. കഴിഞ്ഞദിവസം രണ്ടു തവണ അയ്യപ്പനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് രണ്ടാമത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭ തിരക്ക് കാരണം വരാന്‍ കഴിയില്ല എന്നായിരുന്നു അയ്യപ്പന്‍ മറുപടി നല്‍കിയത്.

ഇന്നലെ വൈകുന്നേരമാണ് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ കസ്റ്റംസിന് കത്തു നല്‍കിയത്. അയ്യപ്പനെ ചോദ്യം ചെയ്യുന്നത് പ്രതിരോധിക്കുന്ന വിധത്തിലാണ് നിയമസഭാ സെക്രട്ടറിയുടെ കത്ത്.സ്പീക്കര്‍ക്ക് പരമാധികാരമുള്ള വിഷയങ്ങളുണ്ട്. അതിനാല്‍ നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിധിയില്‍ വരുന്ന ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. നിയമസഭ സെക്രട്ടേറിയറ്റിന്റെ പരിധിയില്‍ വരുന്നയാളാണ് അയ്യപ്പന്‍.

നിയമസഭ സെക്രട്ടറിയുടെ നടപടിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി.നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരെ ചോദ്യം ചെയ്യാനാണ് സാധാരണ ഗതിയില്‍ സ്പീക്കറുടെ അനുമതി വേണ്ടത്. എന്നാല്‍ സഭാ സമ്മേളനം ആരംഭിക്കും മുമ്പെ ഇത്തരമൊരു നിയമപരിരക്ഷ സ്പീക്കറുടെ സ്റ്റാഫിനുണ്ടോ എന്ന സംശയത്തിലാണ് കസ്റ്റംസ്. കത്തില്‍ നിയമോപദേശം തേടിയശേഷമായിരിക്കും കസ്റ്റംസിന്റെ തുടര്‍ നടപടി.നിയമസഭാ സെക്രട്ടറി ചട്ടം 165 വളച്ചൊടിച്ച് ഭരണകക്ഷിക്ക് അനുകൂലമായി രാഷ്ട്രീയനിലപാടെടുക്കുകയാണെന്നാണ് മുതിര്‍ന്ന നിയമസഭാംഗമായ കെ സി ജോസഫ് ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close