KERALANEWSTop News

കസ്റ്റംസ് ഓഫീസില്‍ സുരക്ഷയ്ക്ക് ഇനി സംസ്ഥാന പോലീസ്

കൊച്ചി: സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെ തുടര്‍ന്ന് നിയോഗിച്ചിരുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിന്‍വലിച്ചു.തുടര്‍ന്ന് ഇനി പോലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉയരുന്നത് ചൂണ്ടിക്കാണിച്ച് ഐബി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇനിയെന്തെങ്കിലും സാഹചര്യമുണ്ടായാല്‍ സംസ്ഥാന പോലീസിന്റെ സഹായം തേടിയാല്‍ മതിയെന്നും അതിന് സാധിക്കാത്ത ഒരു സാഹചര്യമുണ്ടായാല്‍ പണം നല്‍കി സിഐഎസ്എഫിനെ നിയോഗിക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ആവശ്യപ്പെട്ട് കമീഷണര്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close