KERALA

കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയ സംഭവംജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന്:മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തയാളെ സ്റ്റേഷനിലുള്ള ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക്(സിറ്റി) നിര്‍ദ്ദേശം നല്‍കി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഞായറാഴ്ച വൈകിട്ട് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത കരിമഠം സ്വദേശി അന്‍സാരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ രാത്രി കണ്ടെത്തിയതെന്ന് വാര്‍ത്തകളില്‍ പറയുന്നു. കേസ് സെപ്റ്റംബറിലെ സിറ്റിംഗില്‍ പരിഗണിക്കും.

Tags
Show More

Related Articles

Back to top button
Close