INDIA

കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി

ബെംഗളൂരു: എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. നാല് ദിവസമാണ് ബിനീഷിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ചോദ്യം ചെയ്തത്.അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ പ്രമുഖ വ്യവസായി അബ്ദുല്‍ ലത്തീഫിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബെംഗളൂരു ഇഡി ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് അബ്ദുല്‍ ലത്തീഫ് ഹാജരായത്. ബിനീഷ് ലഹരി ഇടപാടിലൂടെ സമ്പാദിച്ച പണം അബ്ദുല്‍ ലത്തീഫ് വഴി വിവിധ ബിസിനസുകളില്‍ നിക്ഷേപിച്ചെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. നേരത്തെ രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും ക്വാറന്റീനിലാണെന്ന കാരണം പറഞ്ഞു ലത്തീഫ് ഹാജരായിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close