INDIANEWSTrending

‘കാക്കൾക്ക് കൗപീനം’ പ്രൊജക്റ്റ് നോക്കിക്കൂടെ?, ആമസോണിൽ കിളി ഡയപ്പർ കിട്ടും; മേഖലയിൽ മുൻപരിചയമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കമ്പനികൾക്കോ അപേക്ഷിക്കാം;കേന്ദ്രകാലാവസ്ഥ മന്ത്രാലയത്തിന്റെ പരസ്യത്തിന് താഴെ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ട്രോളൻമാർ

ന്യൂഡൽഹി: എന്തും പെട്ടെന്ന് വൈറൽ ആയി മാറുന്ന രീതിയാണ് സോഷ്യൽ മീഡിയയുടേത്.അതുകൊണ്ടുത്തന്നെ ട്രോളുകൾക്കും വിമർശനങ്ങൾക്കും യാതൊരു കുറവുമില്ല.അതിപ്പോ അധികാരികൾ ഇട്ടത് ആയാളും സ്വന്തം കുടുംബത്തിലെ ആരെങ്കിലുമായാലും ട്രോളാൻ തോന്നിയാൽ നമ്മുടെ ട്രോളൻമാർ അത് കൃത്യമായി നിർവഹിക്കും.ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം പുറപ്പെടുവിച്ച ഒരു പരസ്യമാണ് സമൂഹമാധ്യമങ്ങളിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്നത്.

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ ആസ്ഥാന മന്ദിരമായ ഇന്ദിര പര്യാവരൻ ഭവൻ എന്ന കെട്ടിടത്തിൽ കിളികൾ വിസർജിക്കുന്നതിന് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിനായി പരസ്യം. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയാൽ അവർക്ക് ഒരു ലക്ഷം രൂപ നലഭിക്കും. പരസ്യത്തിൽ പറയുന്ന മാനദണ്ഡപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നൽകും.

മേഖലയിൽ മുൻപരിചയമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കമ്പനികൾക്കോ അപേക്ഷിക്കാം എന്നാണ് പരസ്യത്തിൽ പറയുന്നത്.
നിർദേശിക്കപ്പെടുന്ന പരിഹാരങ്ങൾ പരിസ്ഥിതി സൗഹാർദപരമായിരിക്കണം. മികച്ച സാങ്കേതികവിദ്യ ആയിരിക്കണം. ചെലവ് കുറവായിരിക്കണമെന്നും പരസ്യത്തിൽ പറയുന്നു.

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പരസ്യം നൽകിയിട്ടുള്ളത്. ഏറ്റവും മികച്ച മൂന്ന് പരിഹാരങ്ങൾ നിർദേശിക്കുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും അവർക്ക് ഇതുസംബന്ധിച്ച കരാർ നൽകുമെന്നും പരസ്യത്തിൽ ചൂണ്ടക്കാണിക്കുന്നു. പരസ്യം പുറത്തുവന്നതിന് പിന്നാലെ വലിയ ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.

‘ഇവിടെ കാക്ക തൂറരുത് ‘ എന്ന് ബോർഡ് വച്ചാ പോരേ?, ആ ഏരിയയിലുള്ള പക്ഷികളുടെ എല്ലാം ആസനത്തിൽ ഓരോ ആപ്പടിച്ചാൽ മതിയോ, ‘കാക്കൾക്ക് കൗപീനം’ പ്രൊജക്റ്റ് നോക്കിക്കൂടെ?, ആമസോണിൽ കിളി ഡയപ്പർ കിട്ടും. വാങ്ങി ഓരോ കാക്കയേയും പിടിച്ച് ഫിറ്റ് ചെയ്ത് വിട്ടാ പോരേ,’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പരസ്യത്തെ ട്രോളി സാമൂഹ്യ മാധ്യമങ്ങളിൾ നിറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close