നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു. ബിസിനസ്സുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ചാണ് വിവാഹം. നടി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.കോവിഡ് മാനദണ്ദങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക എന്നും താരം. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നു നടി പറഞ്ഞു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും കാജല്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം, ഇരുവരുടേതും വീട്ടുകാര്‍ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്.
മുംബൈ സ്വദേശിയായ കാജല്‍ ‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ്. മുംബൈ നഗരത്തില്‍ സുമന്‍ അഗര്‍വാളിന്റേയും വിനയ് അഗര്‍വാളിന്റേയും മകളായാണ് കാജല്‍ ജനിച്ചത്. സഹോദരി നിഷ അഗര്‍വാള്‍ തെലുഗു ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയ കാജല്‍, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു.
കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

ADI - 3
ADI - 2
Leave a comment
Leave a comment