
കോട്ടയം:കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് നല്‍കുന്നതിനെതിരെ സിപിഐ കോട്ടയം ജില്ലാകമ്മിറ്റി രംഗത്തെത്തി.ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് സംസ്ഥാന ഘടകത്തെ അറിയിച്ചു.
കഴിഞ്ഞ തവണ കാഞ്ഞിരപ്പള്ളിയില്‍ സിപിഐയുടെ പരാജയം കുറഞ്ഞ വോട്ടുകള്‍ക്കാണ്. കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പോടെ സിപിഐയുടെ വിജയം സുതാര്യമാക്കുമെന്ന നിലപാടാണ് സിപിഐക്കുള്ളത്.
പാലാ സീറ്റ് വിട്ട് നല്കി യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടതില്ലെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ നിലപാട്. ജോസ് കെ മാണി ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ പാല സീറ്റ് കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍.സി.പി നേതൃത്വത്തിനുണ്ട്. സിറ്റിങ് സീറ്റ് കൈവിടരുതെന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്കിയ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ഇക്കാര്യം പ്രധാന ചര്‍ച്ച വിഷയമാകും.
പാലാ സീറ്റ് വിട്ട് കൊടുത്ത് കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങില്ലെന്ന കടുത്ത നിലപാടാണ് മാണി സി കാപ്പനുള്ളത്.