KERALANEWS

കാട്ടു പന്നിയുടെ കുത്തേറ്റ് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

മഞ്ചേശ്വരം: കുബണൂരില്‍ കാട്ടു പന്നിയുടെ കുത്തേറ്റ് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ. രാജേഷ്(40) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് നടന്നു പോവുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വെച്ച് പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു.പരിസരവാസികള്‍ രാജേഷിനെ ഉടന്‍ ആശുപ?ത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുഹാസിനി. മകന്‍: കവിത് രാജ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close