INDIANEWS

കാനന പാതയില്‍ കത്തുകളുമായി ശിവന്‍


കത്തുകള്‍ക്കു മനുഷ്യന്റെ ജീവനോളം തന്നെ വിലയുണ്ട്. എല്ലാ വികാര, വിചാരങ്ങളെയും അതാവാഹിക്കുന്നുണ്ട്. കത്തിന്റെയും അതിനായുള്ള കാത്തിരുപ്പിന്റെയും വില കൂനൂരിന്റെ സ്വന്തം പോസ്റ്റുമാന്‍ ഡി. ശിവനോളം അറിഞ്ഞവരുണ്ടാവില്ല. കാരണം 30 വര്‍ഷമായി തമിഴ്‌നാട്ടിലെ കൂനൂരെന്ന ഗ്രാമത്തില്‍ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പ്രണയത്തിന്റെയുമെല്ലാം ഹംസമായി മാറിയിട്ടുള്ളത് ഇദ്ദേഹമാണ്. കാടും നാടുമെല്ലാം ഒരുപോലെ ശിവന്റെ പാതയാണ്. കാടിന്റെ വശ്യതയും ഭീകര ജീവികളുടെ ഭയപ്പാടുമൊന്നും ശിവന്റെ വഴിയിലെ തടസ്സമല്ല. മാത്രവുമല്ല കത്തുകള്‍ കൈമാറന്‍ ഈ കാട്ടുവഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷക്കാലമായി. ദിവസവും 15 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് തന്റെ കടമ അദ്ദേഹം നിര്‍വഹിക്കുന്നത്. മൂന്നു പതിറ്റാണ്ടിന്റെ ഈ ജീവിത ചര്യയില്‍ നിന്നും ശിവന്‍ വിടുതല്‍ വാങ്ങുകയാണ്.
ശിവന്റെ ഈ സമര്‍പ്പിത ജീവിതം ലോകം അറിയുന്നത് ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നതിലൂടെയാണ്. ഏറെ വൈകാതെ തന്നെ സാഹുവിന്റെ ഈ ട്വിറ്റും അതിലൂടെ ശിവനും താരമായി. 61,000 ലൈക്കുകളും 12,000 റീട്വിറ്റുകളും നിരവധി കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞു. ശിവന്‍കുട്ടിയുടെ ഈ സേവനത്തിനു പാരിതോഷികം നല്‍കണമെന്നാണ് കൂടുതല്‍ അഭിപ്രായവും.

Tags
Show More

Related Articles

Back to top button
Close