HEALTH

കാന്‍സര്‍ ചികിത്സയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് പുതിയ ചികിത്സാരീതി

കാന്‍സര്‍ ചികിത്സയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് പുതിയ ചികിത്സാരീതിയുമായി ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍. ജീന്‍ എഡിറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ചു കാന്‍സര്‍ ബാധിച്ച സെല്ലുകളെ മാത്രം കൊല്ലുന്ന രീതി ഇതാദ്യമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഡിഎന്‍എ യില്‍ നടത്തുന്ന ജനിതക എഡിറ്റിംഗ് വഴി കാന്‍സര്‍ സെല്ലുകളെ കൊല്ലുന്ന ക്രിസ്പര്‍ കാസ് – 9 (സിആര്‍ഐഎസ്പിആര്‍ ക്യാസ് – 9) ചികിത്സ എലികളില്‍ പരീക്ഷണം നടത്തി വിജയിച്ചെന്നും ഇനി മനുഷ്യരില്‍ ഈ പരീക്ഷണം നടത്തണമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

പ്രൊഫസര്‍ ഡാന്‍ പീറിന്റെ നേതൃത്വത്തിലാണ് ഗവേഷണം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ചികിത്സാരീതി മനുഷ്യരില്‍ പരിക്ഷിക്കുന്നതോടെ കീമോ തെറാപ്പി എന്നന്നേക്കുമായി അവസാനിക്കുമെന്നും പറയുന്നു. അടുത്തിടെ ജെന്നിഫര്‍ ഡീഡ്നായേയും എമ്മാനുവേല്‍ കാര്‍പെന്ററേയും രസതന്ത്രത്തിന് നോബല്‍സമ്മാനത്തിന് അര്‍ഹമാക്കിയ ജനിതക എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിലാണ് കാന്‍സറിനെ ഇല്ലാതാക്കാനുള്ള ഗവേഷണങ്ങളിലേക്ക് നയിക്കപ്പെട്ടത്. കാന്‍സര്‍ സെല്ലുകളെയും കൊഴുപ്പു നിറഞ്ഞ ചെറിയ ഭാഗങ്ങളെയും തിരിച്ചറിഞ്ഞ് അവയെ ആക്രമിക്കുന്ന ആഎന്‍എ സന്ദേശങ്ങള്‍ നല്‍കുന്ന കുത്തിവെയ്പ്പുകളാണ് ഇതിന്റെ രീതിയെന്ന് പീര്‍ പറയുന്നു.

ലോകത്ത് ഇത്തരത്തില്‍ ഒരു പരീക്ഷണവും ഇതാദ്യമാണ്. മൃഗങ്ങളില്‍ കാണപ്പെടുന്ന കാന്‍സറിന് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന സംവിധാനമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെറും മൂന്ന് ചികിത്സകൊണ്ട് ട്യൂബറുകളെ ഇല്ലാതാക്കാനാകും. കീമോ തെറാപ്പിക്ക് ഉണ്ടാകുന്നത് പോലെയുള്ള പാര്‍ശ്വഫലങ്ങളും കാണപ്പെട്ടില്ല എന്നതിനാല്‍ ഇത് കീമോയെക്കാള്‍ മികച്ചതാണെന്നും ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകരെ ഉദ്ധരിച്ച് സയന്‍സ് അഡ്വാന്‍സസ് ജര്‍ണലുകള്‍ പറയുന്നു. മാത്രമല്ല. ഈ രീതിയില്‍ കാന്‍സര്‍ സെല്ലുകള്‍ വീണ്ടും ആക്ടീവാകാനുള്ള സാധ്യതയും ഇല്ലെന്ന്് അവര്‍ പറയുന്നു.നൂറു കണക്കിന് എലികളിലാണ് ഇതാദ്യം പരീക്ഷണം നടത്തിയത്. കാന്‍സറിന്റെ ശക്തമായ രൂപമായ ബ്രെയിന്‍ കാന്‍ഹറായ ഗല്‍യോബല്‍സ്റ്റോമയും മെറ്റാസ്റ്റാറ്റി ഒവേറിയന്‍ കാന്‍സറിനും ഇവ ഫലപ്രദമായയെന്ന് ടെല്‍ അവീവ് ടൈംസിനോട് വിദഗ്ദ്ധര്‍ പറഞ്ഞു. ഈ ചികിത്സ ഫലിച്ച എലികളില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പ്രതീക്ഷിച്ച ആയുര്‍ദൈര്‍ഘ്യത്തിന്റെ രണ്ടു മടങ്ങാണ് കണ്ടത്. ഈ ചികിത്സാരീതിയെ എല്ലാ കാന്‍സറിനും വേണ്ടി ഉപയോഗപ്പെടുത്താനാണ് പീറും കൂട്ടരും ഉദ്ദേശിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ മനുഷ്യരിലും പരീക്ഷണം നടത്തും. രോഗിയുടെ ബയോപ്സി അനുസരിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുക.

നിലവില്‍ സെല്ലുകളില്‍ ബാധിക്കുന്ന അപൂര്‍വ്വ രോഗങ്ങള്‍ക്ക് അവ ശരീരത്തില്‍ നിന്നും മുറിച്ചു മാറ്റാന്‍ മാത്രമാണ് സിആര്‍ഐഎസ്പിആര്‍ ക്യാസ് – 9 ചികിത്സാരീതി ഉപയോഗിക്കുന്നത്. 12 വര്‍ഷം മുമ്പ് ആഎന്‍എ മെസഞ്ചറുമായി ബന്ധപ്പെട്ട ചികിത്സാരീതിയെക്കുറിച്ച് സംസാരിച്ചിരുന്നതാണെന്നും വിദൂരഭാവിയില്‍ കാന്‍സര്‍ പോലെയുള്ള ജനിതക രോഗങ്ങള്‍ക്ക് ജനിതക സന്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാരീതികള്‍ ആള്‍ക്കാരില്‍ കാണാനാകും. ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. പക്ഷേ അതിലെ പ്രധാന ഘടകം ഇതാണ് കാന്‍സര്‍ സെല്ലുകള്‍ എന്ന് നമുക്ക് കാണിക്കാനാകണമെന്നതാണെന്നും ഇവര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close