INDIANEWS

കാപ്പനെ കാണണമെന്ന് ആവശ്യപ്പെട്ട് ഭാര്യ; മഥുര കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു.കാപ്പനെ കാണാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റൈഹാനത്ത് കത്ത് അയച്ചിരുന്നു.

മെയ് ഒന്ന് മുതൽ കാപ്പനെ കാണാൻ ശ്രമിച്ചെങ്കിലും കാവല്‍ നില്‍ക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നു എന്ന് ഹർജിയിൽ പറയുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുന്ന തടവുപുള്ളികളെ ജയിലിന് പുറത്ത് വച്ച് ബന്ധുക്കള്‍ക്കോ, അഭിഭാഷകര്‍ക്കോ കാണാന്‍ കഴിയില്ലെന്ന ജയില്‍ ചട്ടം ചൂണ്ടിക്കാട്ടി പോലീസ് കൂടിക്കാഴ്ച അനുവദിച്ചിരുന്നില്ല. ഇതിനാലാണ് റൈഹാനത്ത് മധുര, അല്ഹഹാബാദ് കോടതികളെ സമീപിച്ചത്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 30-നാണ് മഥുര ജയിലില്‍ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്.മധുര ജയിലിൽ കഴിഞ്ഞ കാപ്പനെ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കോവിഡ് സ്ഥിതീകരിച്ചിരുന്നു. പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണം എന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close