KERALANEWSTop News

കാപ്പന്‍ കോണ്‍ഗ്രസിലൊ, ഘടകകക്ഷിലൊ? തര്‍ക്കം തുടര്‍ന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍ഡിഎഫ് വിട്ട മാണി സി കാപ്പനെ സ്വീകരിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം. കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് കാപ്പനെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തെത്തിയത്്. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്നും കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കട്ടെയെന്നും നേരത്തെ തന്നെ മുല്ലപ്പള്ളി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഏതു വിധത്തിലും എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു സമിതി യോഗത്തിലുള്ള ചര്‍ച്ച നല്‍കുന്ന സൂചന. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കുന്ന സാഹചര്യം വരുമെന്ന് മുല്ലപ്പള്ളി പറയുന്നു. ഇത് കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിനു ഗുണകരമാവും. ഘടകകക്ഷിയായാണ് കാപ്പനും കൂടെയുള്ളവരും വരുന്നതെങ്കില്‍ കൂടുതല്‍ സീറ്റു നല്‍കേണ്ടിവരുമെന്നും ഇതു കോണ്‍ഗ്രസിനു ക്ഷീണമാവുമെന്നുമാണ് മുല്ലപ്പള്ളിയുടെ വാദം. അതേസമയം കോണ്‍ഗ്രസില്‍ ചേരുക എന്ന നിര്‍ബന്ധത്തില്‍ ഉറച്ചുനില്‍ക്കേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഏതു വിധത്തിലും എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുകയാണ് വേണ്ടത്. അവരുടെ പക്ഷത്തുള്ള കൂടുതല്‍ പേരെ യുഡിഎഫിനൊപ്പം കൊണ്ടുവരുന്നത് യുഡിഎഫിനു ഗുണകരുമാവുമെന്ന് ചെന്നിത്തല പറയുന്നു. കാപ്പന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കൃത്യമായ ധാരണ ഉരുതിരിഞ്ഞു വരാത്ത സാഹചര്യത്തില്‍ ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. 12 സീറ്റ് വേണമെന്ന പി.ജെ.ജോസഫിന്റെ ആവശ്യത്തിന് വഴങ്ങി കൊടുക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ എംപിമാരും പാര്‍ലമെന്റ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയോജകമണ്ഡലങ്ങളുടെ മേല്‍നോട്ട ചുമതല വഹിക്കണമെന്നും യോഗം തീരുമാനിച്ചു. അതേസമയം തന്നെ യുഡിഎഫില്‍ ഘടകക്ഷിയായി ഉള്‍പ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തില്‍ നിന്നാല്‍ തനിക്ക് പാലായില്‍ ജയിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പറഞ്ഞിട്ടുണ്ടെന്നും കാപ്പന്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close