Covid UpdatesCULTURALINDIANEWSTrending

കാമാക്ഷിപുരത്ത് കൊറോണാ ദേവിക്ക് ഒരു ക്ഷേത്രം ; മഹാമാരിയിൽ നിന്ന് രക്ഷപെടാൻ പ്രത്യേക പൂജയും വഴിപാടും

കോയമ്പത്തൂർ: കോവിഡ് രോഗവ്യാപനത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ കൊറോണാ ദേവിക്ക് ഒരു ക്ഷേത്രം നിർമിച്ച് പ്രതിഷ്ട നടത്തിയിരിക്കുകയാണ് കോയമ്പത്തൂർ ജില്ലയുടെ പ്രാന്തപ്രദേശങ്ങളിലുള്ള കാമാക്ഷിപുരം എന്ന ഗ്രാമം. നാടിനെ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ പ്രത്യേക പൂജയും വഴിപാടുകളും നടത്താനും സൗകര്യമുണ്ട്. ലോകത്താകെ നാശം വിതക്കുന്ന കോവിഡ് മഹാമാരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ ദേവിക്ക് മാത്രമേ കഴിയു എന്നും തങ്ങളുടെ പൂർവികരുടെ പാത പിന്തുടരുകയുമാണ് ചെയ്തതെന്നുമാണ് ക്ഷേത്ര കമ്മിറ്റിക്കാരുടെ പക്ഷം.

ക്ഷേത്രം സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്തത് കാമാക്ഷിപുരം അധീനം എന്ന കമ്മിറ്റിയാണ്. ചൊവ്വാഴ്ചയാണ് ഇവിടെ പ്രതിഷ്ഠയും മറ്റ് കർമങ്ങളും നടന്നത്. ഏകദേശം ഒന്നര അടിയോളം ഉയരം വരുന്ന ഗ്രാനൈറ്റ് കൊണ്ടുണ്ടാക്കിയ കറുത്ത നിറത്തിലുള്ള ശില്പമാണ് ഇവിടെ പ്രതിഷ്ഠ. അടുത്തു തന്നെ 48 ദിവസം നീണ്ടുനിൽക്കുന്ന ഒരു കോവിഡ് നിർമാർജന മഹായാഗവും അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ പൂജക്കായി പൊതുജനത്തിന് ഇപ്പോൾ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നില്കൽകുന്നതിനാൽ ആരാധനാലയങ്ങളിൽ പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്.

രോഗബാധയിൽ നിന്ന് രക്ഷ നേടാൻ ആദ്യമായല്ല ക്ഷേത്രങ്ങൾ പണികഴിക്കപ്പെടുന്നത്. വസൂരി വരുന്നത് ദൈവകോപം മൂലമാണെന്ന് ഒരു വിശ്വാസം പലനാടുകളിലും നിലവിലുണ്ടായിരുന്നു. ഒരു നൂറ്റാണ്ട് മുൻപ്; 1900 തുടക്കത്തിൽ പ്ളേഗ് പടർന്നുകൊണ്ടിരുന്ന സമയത്ത് കോയമ്പത്തൂർ തന്നെ; പ്ളേഗ് മാരിയമ്മൻ ക്ഷേത്രം എന്ന പേരിൽ ഒരു അമ്പലം പണികഴിപ്പികുകയുണ്ടായി. ഒരു വർഷം മുൻപാണ് കൊല്ലം കടയ്ക്കലിൽ അനിലൻ എന്നയാൾ കോവിഡിന് ആദ്യ ക്ഷേത്രം പണിയുന്നത്. അത് വീടിനോട് ചേർന്ന് തന്നെയായിരുന്നു. തെർമോക്കോളിൽ നിർമിച്ച കോവിഡ് വൈറസ്സിന്റെ ഒരു രൂപമാണ് അവിടെ പ്രതിഷ്ട.

അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 35,579 പേർക്കാണ് കൊവിഡ് ബാധിച്ചത്. 397 പേർ കോവിഡ് ബാധ മൂലമാണ് മരിച്ചതെന്നും സ്ഥിതീകരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close