INDIANEWSTrending

കാമുകിയുടെ കല്യാണദിവസം വിവാഹവേഷം കെട്ടി കല്യാണവീട്ടിൽ ; കയ്യോടെ പൊക്കിയപ്പോൾ വേഷം കളഞ്ഞ് ഓടി രക്ഷപെട്ട് മുൻകാമുകൻ; വൈറലായ വീഡിയോ കാണാം..

വാരണാസി: കാമുകിയെ കാണാൻ മതിലു ചാടുന്നതും പർദ്ദയിലെത്തുന്നതും എല്ലാം പലതവണ സിനിമകളിലും വാർത്തയിലും നമ്മൾ കണ്ടിട്ടുണ്ട്. അടുത്തിടെ ആസ്സാമിൽ കാമുകിയുടെ പിറന്നാൾ ആഘോഷത്തിന് പോകാൻ മജിസ്‌ട്രേറ്റിന്റെ വേഷം കെട്ടിയതും വാർത്തയായിരുന്നു. എന്നാൽ ഇത്തവണ വാരണാസിയിൽ നടന്നത് രസകരമായ ഒരു വേഷം കെട്ടലാണ്.

മുൻകാമുകിയുടെ കല്യാണത്തിന് ചമഞ്ഞൊരുങ്ങി വിവാഹവേഷത്തിലാണ് യുവാവ് എത്തിയത്. വാഹത്തിന് അണിഞ്ഞൊരുങ്ങുന്നതു പോലെ മുടി വെച്ച്, മേക്കപ്പ് ഇട്ട് തോളിൽ ഒരു പഴ്സും, ചുവപ്പ് സാരിയും ചെരിപ്പുമണിഞ്ഞാണ് ഇയാൾ എത്തിയത്. വീടിനുള്ളിൽ കയറിപ്പറ്റിയ ഇയാൾ മുഖം മറച്ചിരുന്നു. എന്നാൽ നടത്തം കണ്ടപ്പോഴേ വീട്ടുകാർക്ക് സംശയമായി. വിവാഹിതയാകാനൊരുങ്ങുന്ന കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടതോടെ പിടിച്ചിരുത്തി തട്ടം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തട്ടം പിടിച്ച് മാറ്റിയ കൂട്ടത്തിൽ തിരുപ്പൻ കൂടി ഊരി വീണതോടെയാണ് പണി പാളിയത്.

പിടിക്കപ്പെട്ടതോടെ കഥാനായകൻ ഇറങ്ങി ഓടുകയായിരുന്നു. വെളിയിൽ ബൈക്കിൽ കാത്തുനിന്ന സുഹൃത്തുക്കളോടൊപ്പം ആൾ രക്ഷപെട്ടു. എന്തിനാണ് യുവാവ് ആ വേഷത്തിൽ എത്തിയതെന്ന് വ്യക്തമായിട്ടില്ല. പെൺകുട്ടിയുടെ സമ്മറ്ഗ്ഗത്തോടെ തന്നെയാണ് വിവാഹം നടത്തുന്നത് എന്നാണ് വീട്ടുകാർ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close