KERALA

കായംകുളത്ത് സിപിഎം പ്രാദേശിക നേതാവിന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയമല്ല: പോലീസ്

കായംകുളം: സിപിഎം പ്രാദേശിക നേതാവ് സിയാദിന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയമല്ലെന്ന് പോലീസ് പറഞ്ഞു. മന്ത്രി ജി സുധാകരനും ഇതേ പ്രസ്ഥാവന നടത്തിയിരുന്നു. ‘ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതിനാണ് ഗുണ്ടകള്‍ സിയാദിനെ വധിച്ചത്. രാഷ്ട്രീയമല്ല, കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടത്’ – സുധാകരന്‍ പറഞ്ഞു.

എന്നാല്‍ സിയാദിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ സംഘമാണെന്നാണ് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത്. ഇതാണ് സുധാകരന്‍ തിരുത്തിയത്. സിയാദിന്റെ മരണം രാഷ്ടീയ കൊലപാതകം അല്ലെന്ന് കായംകുളം സിഐയും വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാംഗം കാവില്‍ നിസാമിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയാണെന്നു അദ്ദേഹം സൂചിപ്പിച്ചു.

Tags
Show More

Related Articles

Back to top button
Close