
മലപ്പുറം: തിരൂരില്‍ യുവാവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം. പൊന്നാനി സ്വദേശിയായ നജ്മുദ്ദീനെ മഫ്ത്തിയില്‍ എത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്.പോലീസ് ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായതെന്ന് നജ്മുദ്ദീന് പറഞ്ഞു.
പൊന്നാനി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ദീന്റെ വീട്ടിലേക്ക് എത്തിയത് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പോലീസുകാരനാണ്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ യുവാവിനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി എന്നും ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട് എന്നും വസ്ത്രങ്ങളെല്ലാം കഴിച്ചശേഷം നഗ്നനാക്കി മര്‍ദ്ദിച്ചുവെന്നുമാണ് യുവാവ് പറയുന്നത്.സംഭവത്തെപ്പറ്റി
യുവാവിന്റെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി സംഭവം തിരക്കിയപ്പോള്‍ നജ്മുദ്ദീന് ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞത്.
സംഭവത്തെപ്പറ്റി പ്രാഥമിക അന്വേഷണം നടത്താന്‍ പെരുമ്പടപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയതായും യുവാവിനെ മര്‍ദ്ദിച്ച പോലീസുകാരനായ അനീഷ് പീറ്റര്‍ എന്ന തീരുര്‍ സ്റ്റേഷനിലെ സിപിഒയെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി യൂ അബ്ദുല്‍ കരിം അറിയിച്ചു.