
ഡല്‍ഹി:കാരവണ്‍ റിപ്പോര്‍ട്ടറെ ഡല്‍ഹി പൊലീസ് തടവിലാക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് കാരവണ്‍ മാഗസിന്.
ഡല്‍ഹിയില്‍ മോഡല്‍ ടൗണിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് എ.സി.പി അജയ് കുമാര്‍ കാരവണ്‍ റിപ്പോര്‍ട്ടറായ അഹാന് പന്കാറിനെ പിടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. പൊലീസിനോട് മാധ്യമപ്രവര്‍ത്തകനാണെന്ന് നിരവധി തവണ പറയുകയും ഐ.ഡി കാര്‍ഡ് കാണിക്കുകയും ചെയ്തിട്ടും മര്‍ദിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ഫോണ്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയും റെക്കോര്‍ഡ് ചെയ്ത മുഴുവന്‍ വീഡിയോയും പൊലീസ് ഡിലീറ്റ് ചെയ്തുകളയും ചെയ്തു.
നോര്‍ത്ത് ഡല്‍ഹിയില്‍ കീഴാള ജാതിയിലെ യുവതി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടതിനെതിര മോഡല്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പുറത്തുനടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസ് അക്രമത്തെ അപലപിക്കുകയും എത്രയും പെട്ടെന്ന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ‘എഡിറ്റേസ് ഗില്‍ട്ട് ഓഫ് ഇന്ത്യ’ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.