KERALANEWS

കാരാട്ട് ഫൈസല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ ആശുപത്രിയില്‍ കസ്റ്റംസ് പരിശോധന

കോഴിക്കോട്:കാരാട്ട് ഫൈസല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ കോഴിക്കോട്ടെ ആശുപത്രിയില്‍ കസ്റ്റംസ് പരിശോധന. കൊടുവള്ളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കൊച്ചിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നത് ഇന്നാണ്. 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിര്‍ദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ ടി റമീസാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close