Breaking NewsINDIANEWS

കാര്‍ഷിക നിയമം അടിയന്തിരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍

ന്യൂഡല്‍ഹി:പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അടിയന്തരമായി റദ്ദാക്കണമെന്ന് രാഷ്ട്രപതിയോട് പ്രതിപക്ഷ നേതാക്കള്‍. രാഹുല്‍ ഗാന്ധി, യെച്ചൂരി, ശരദ് പവാര്‍, ഡി രാജ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്.കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യവിരുദ്ധമായ പാസാക്കിയ കാര്‍ഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് സീതാറാം യെച്ചൂരിയും പറഞ്ഞു.നിയമം പിന്‍വലിച്ച് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എന്‍ സിപി നേതാവ് ശരദ് പവാര്‍ ആവശ്യപ്പെട്ടു. 24 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ച നിവേദനം രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കൈമാറി.

കര്‍ഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നതെന്നും ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിലൂടെയുള്ള കേന്ദ്രത്തിന്റെ അജണ്ട കാര്‍ഷിക സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ ഏല്‍പ്പിക്കുകയെന്നതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടിയിരുന്നെങ്കിലും കോവിഡ് മൂലമാണ് 5 നേതാക്കള്‍ക്ക് മാത്രം കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close