INDIANEWS

കാര്‍ഷിക നിയമം: റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലി അനുവദിക്കരുത്, സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇന്ന്

ന്യൂഡല്‍ഹി:വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 48ആം ദിവസത്തിലേക്ക് കടന്നു.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതിനു പിന്നാലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. നിയമം പെട്ടെന്ന് കൊണ്ടുവന്നതല്ലെന്നും രണ്ട് പതിറ്റാണ്ടുകളായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം കൊണ്ടുവന്നതാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

ജനുവരി 26ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ കൂറ്റര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സമരക്കാര്‍ തീരുമാനിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close