INDIANEWS

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച ബിജെപി നേതാവിന്റെ വീട്ടില്‍ ചാണകം തള്ളി പ്രതിഷേധക്കാര്‍

ഹോഷിയാര്‍പൂര്‍: കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച ബി.ജെ.പി നേതാവിന്റെ വീട്ടില്‍ പ്രതിഷേധക്കാര്‍ ചാണകം തള്ളി. പഞ്ചാബിലെ ഹോഷിയാര്‍പുരിലാണ് സംഭവം. മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ തിക്ഷാന്‍ സുദിന്റെ വീട്ടിലാണ് ട്രാക്ടറില്‍ പശുവിന്റെ ചാണകം തള്ളിയത്.തിക്ഷാന്‍ സുദിന്റെ വീടിന് മുന്നില്‍ കേന്ദ്രത്തിനെതിരെ മുദ്രാവാക്യങ്ങളുമായി വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ് ചിലര്‍ ചാണകം തള്ളിയത്. തുടര്‍ന്ന് പ്രതിഷേധക്കാരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ് ഇടപെടലിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളുണ്ടായില്ല. തന്റെ വീട്ടില്‍ ചാണകം തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാന്‍ പിന്നീട് കുത്തിയിരുപ്പ് സമരം നടത്തി.അതേസമയം, പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ‘ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേര് ഉണ്ടാക്കുകയും ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യും. മാതൃകാപരമായി സമാധാനത്തോടെ മാസങ്ങളോളം പഞ്ചാബിലും ഡല്‍ഹിയുടെ അതിര്‍ത്തിയിലും സമരം നടക്കുകയാണ്. എന്നാല്‍, ചില പ്രതിഷേധക്കാര്‍ക്ക് സംയമനം നഷ്ടപ്പെടുകയാണ്’ അമരീന്ദര്‍ സിംഗ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close