KERALANEWSTop News

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.പ്രത്യേക നിയമസഭാ സമ്മേളനം ബുധനാഴ്ച്ച ചേരാനാണ് സാധ്യത കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി വോട്ടിനിട്ട് തളളിക്കളയാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക.സംസ്ഥാനത്തെ ഭരണ – പ്രതിപക്ഷങ്ങള്‍ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെയും അഭിപ്രായം തേടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close