INDIANEWSTop News

കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് സുപ്രീംകോടതി. അടുത്തൊരു ഉത്തരവ് വരെ നിയമം സ്റ്റേ ചെയ്യുന്നതായി ചീഫ് ജസ്റ്റിസ് എച്ച്.എ. ബോബ്‌ഡെ അറിയിച്ചു. ഒപ്പം ചര്‍ച്ചകള്‍ക്കായി ഒരു സമിതിയേയും കോടതി നിയോഗിച്ചു. ഇതു വ്യക്തമാക്കുന്ന ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഹര്‍സിമ്രത് മാന്‍, പ്രമോദ് ജോഷി, അനില്‍ ധാന്‍വത് തുടങ്ങിയവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിക്കുക. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കും. കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close