INDIANEWSTop News

കാര്‍ഷിക നിയമത്തില്‍ തീരുമാനം പ്രധാനമന്ത്രിക്കു വിട്ടു, നിയമം മരവിപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിക്കും

ഡല്‍ഹി: ഒടുവില്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം പ്രധാനമന്ത്രിക്കു വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിക്കും. താങ്ങുവിലയ്ക്ക് നിയമ സംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാവാമെന്ന് സര്‍ക്കാര്‍. നിര്‍ദ്ദേശം കര്‍ഷകസംഘടനകള്‍ പരിശോധിക്കും. അതേസമയം കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായിരുന്നില്ല.കര്‍ഷകര്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close