INDIANEWS

കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്ന് ബോളിവുഡ് നടി കങ്കണ

മുംബൈ:കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വിവാദ പരാമര്‍ശവുമായി കങ്കണ രംഗത്തെത്തിയത്. സിഎഎക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ എന്ന് കങ്കണ കുറിചു. കങ്കണയുടെ പരാമര്‍ശനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

കാര്‍ഷിക ബില്ല് പാസാക്കിയതിനു പിന്നാലെ വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ കര്‍ഷകര്‍ ഭയപ്പെടാനില്ലെന്നും ഒരുതരത്തിലും ബില്ല് അവരെ ഹാനികരമായി ബാധിക്കില്ലെന്നും മോദി ട്വീറ്റിലൂടെ സൂചിപ്പിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ പരാമര്‍ശം. ‘ഉറങ്ങുന്നവരെ ഉണര്‍ത്താം. പക്ഷേ, ഉറക്കം നടിക്കുന്നവരെ എങ്ങനെയാണ് ഉണര്‍ത്തുക? ഒരു പൗരനും പൗരത്വം നഷ്ടമായില്ലെങ്കിലും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച തീവ്രവാദികളാണ് ഇതിനും പിന്നില്‍’- കങ്കണ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close