INDIANEWS

കാര്‍ഷിക ബില്‍: കോണ്‍ഗ്രസ് രണ്ട് കോടി കര്‍ഷകര്‍ ഒപ്പു വെച്ച നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിക്കും

ന്യൂഡല്‍ഹി:കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വ്യാഴാഴ്ച മുതല്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം .രാജ്ഭവന്‍ മാര്‍ച്ച്, കര്‍ഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നല്‍കല്‍ അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. കര്‍ഷകരെ വഞ്ചിക്കുന്ന പ്രധാനമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വിദേശത്ത് ചികിത്സയില്‍ കഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആണ് തീരുമാനം. പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് തുടരുന്ന സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരികയാണ് കോണ്‍ഗ്രസ്.

24ന് പിസിസികളുടെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തും. 28ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്കും. ഗാന്ധിജയന്തി ദിനം കര്‍ഷകദിനമായി ആചരിക്കും.

ഒക്ടോബര്‍ 10ന് കര്‍ഷക സമ്മേളനങ്ങള്‍ ചേരും. നവംബര്‍ 14ന് ബില്ലുകള്‍ നിയമം ആക്കരുതെന്ന് ആവശ്യപ്പെട്ട് 2 കോടി കര്‍ഷകര്‍ ഒപ്പു വെച്ച നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഡല്‍ഹിയില്‍ നടക്കുന്ന സമരപരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയേക്കും. ശിരോമണി അകാലി ദള്‍ കര്‍ഷക ബില്‍ വിഷയത്തില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പാര്‍ട്ടി വക്താവ് രണ്ദീപ് സുര്‍ജെവാല പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close