KERALANEWS

കാലം കഴിഞ്ഞിട്ടും കുളിരാതെ ഭൂമി ,കേരളം ഇനി നേരിടുക കടുത്ത വരള്‍ച്ചയെ

തിരുവനന്തപുരം: കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകുന്നെന്ന ആശങ്കയുണര്‍ത്തി കണക്കുകള്‍.തുലാവര്‍ഷം പിന്‍വാങ്ങുമ്പോള്‍ സംസ്ഥാനത്ത് 26 ശതമാനം മഴക്കുറവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.വേനല്‍മഴ പ്രതീക്ഷിച്ചിരിക്കുന്ന സംസ്ഥാനത്തിന് ഇത് കൂടി പ്രതീക്ഷിച്ച പോലെ കിട്ടാത്ത അവസ്ഥ ഉണ്ടായാല്‍ കനത്ത വരള്‍ച്ചയായിരിക്കും വരും മാസങ്ങളില്‍ ഉണ്ടാകുക.

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാവര്‍ഷമായി കണക്കാക്കുന്നത്. 491.6 മില്ലിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്തു ഇത്തവണ കിട്ടിയത് 365.3 മില്ലിമീറ്റര്‍ മാത്രം. കാസര്‍കോട് ജില്ലയില്‍ 14 ശതമാനം മഴ അധികം കിട്ടി. മറ്റ് ജില്ലകളിലെല്ലാം മഴ കുറവാണ് പെയ്തത്. മറ്റ് ജില്ലകളിലെല്ലാം മഴ കുറവാണ് പെയ്തത്. 2019ല്‍ തുലാവര്‍ഷകാലത്ത് ലഭിച്ചത് 625 മില്ലിമീറ്റര്‍ മഴയാണ്,അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ പകുതിയോളം കുറഞ്ഞു.

തുലാവര്‍ഷത്തില്‍ മഴ കുറഞ്ഞതോടെ കേരളം കടുത്ത വരള്‍ച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും നീങ്ങുമെന്ന ആശങ്ക ശക്തമാവുകയാണ്. മാര്‍ച്ച്, ഏപ്രില്‍ ,മേയ് മാസക്കാലത്തായി 361 മില്ലിമീറ്റര്‍ വേനല്‍ മഴയാണ് ശരാശരി കേരളത്തില്‍ കിട്ടാറുള്ളത്. ഇതില്‍ കാര്യമായ കുറവുണ്ടായാല്‍ സംസ്ഥനത്ത് പലയിടത്തും ശുദ്ധജലക്ഷാമം ഉണ്ടായേക്കും..നിലവില്‍ സാഹചര്യത്തില്‍ അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍ കടുക്കുമെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close