KERALANEWSTop News

കാലടി ശ്രീശങ്കര കോളജില്‍ പരുപാടിക്കിടയില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

കൊച്ചി: കാലടി ശ്രീശങ്കര കോളജില്‍ മാഗസിന്‍ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പൂര്‍വവിദ്യാര്‍ഥിയായ അമല്‍ ശിവല്‍ (24) എന്ന യുവാവിനാണ് കുത്തേറ്റത്. അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് എന്നാണ് വിവരം. വയറ്റിലാണ് കുത്തേറ്റത.് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കോളജില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയില്‍ പുറത്തുനിന്നുള്ളവരും പൂര്‍വവിദ്യാര്‍ഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാര്‍ഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്. ഇരുവരും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്നാണ് വിവരം

Tags
Show More

Related Articles

Back to top button
Close