KERALANEWSTrending

കാലടി സംസ്‌കൃത സര്‍വകലാശാല ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥിയെ തഴഞ്ഞ് നിയമനമെന്ന് ഡോ. ഉമര്‍ തറമേല്‍

തിരുവനന്തപുരം: മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാല മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്കും നിയമനവും ലഭിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥിയെ തഴഞ്ഞാണു നിയമനമെന്ന് ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്‌സ്പര്‍ട്ട് ഡോ. ഉമര്‍ തറമേല്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിച്ചു. എന്നാല്‍ എല്ലാ നിയമങ്ങളും പാലിച്ചാണു നിയമനമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് വിശദീകരിച്ചു. പ്രതികരിക്കാനില്ലെന്നും വിസിയാണു വസ്തുതകള്‍ പറയേണ്ടതെന്നുമായിരുന്നു രാജേഷിന്റെ പ്രതികരണം. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഉമര്‍ തറമേല്‍ പറഞ്ഞു. ലയാളം അസി. പ്രഫസര്‍ തസ്തികയിലേക്ക് 21നു സിന്‍ഡിക്കറ്റ് അംഗീകരിച്ച റാങ്ക് പട്ടികയില്‍ രാജേഷിന്റെ ഭാര്യ ആര്‍. നിനിതയാണ് മുസ്ലിം സംവരണ ക്വോട്ടയില്‍ ഒന്നാമതെത്തിയത്. കെ.പി. എ. ഹസീന, വി.ഹിക്മത്തുല്ല എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു നിവേദനം നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close