KERALANEWSTop News

കാലടി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനെതിരേ വീണ്ടും വിവാദം;ഇത്തവണ ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗത്തില്‍

കൊച്ചി : കാലടി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനെതിരേ വീണ്ടും പരാതി. ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗത്തിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനെതിരെയാണ് അടുത്ത പരാതി. ഉദ്യോഗാര്‍ഥിയായ സ്മിത ഡാനിയേല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇത് വ്യക്തമാക്കുന്നത്. മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. മുസ്ലിം സംവരണം-1, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം-1, ധീവര വിഭാഗം-1 എന്നിങ്ങനെ ആയിരുന്നു ഒഴിവുകള്‍. ഇതിലേക്കുള്ള ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ചുരുക്കപ്പട്ടികയിലെ ആദ്യ മൂന്നുപേര്‍ മുസ്ലിം സംവരണ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍ രണ്ടുപേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ധീവര വിഭാഗത്തില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നേരത്തെ എം.ബി. രാജേഷിന്റെ ഭാര്യ നിനിത ആറുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗവുമായി ബന്ധപ്പെട്ടാണ്. ഈ വിഭാഗത്തില്‍ രണ്ടുപേരാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍, തനിക്കായിരുന്നു കൂടുതല്‍ യോഗ്യതയെന്നാണ് സ്മിത ഡാനിയേല്‍ പറയുന്നത്. ഇപ്പോള്‍ നിയമനം ലഭിച്ചിരിക്കുന്ന വ്യക്തിക്ക് യോഗ്യതയില്ലെന്നും സ്മിത പറയുന്നു. എം.എ. മലയാളം ഒന്നാം റാങ്ക്, പി.എച്ച്.ഡി.,നെറ്റ്, ജെ.ആര്‍.എഫ്., സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, യു.ജി.സിയുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ യോഗ്യതകള്‍ ഉണ്ടായിരുന്ന തനിക്ക് നിയമനം നല്‍കാതെ വളരെ താഴ്ന്ന യോഗ്യതയുള്ള ആള്‍ക്ക് നിയമനം നല്‍കിയെന്നാണ് സ്മിത ആരോപിക്കുന്നത്. ഗവര്‍ണര്‍ക്കും കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സ്മിത പരാതി അയച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close