തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. മലയോരമേഖലയിലും മഴ കനക്കുകയാണ്. കോഴിക്കോട്ട് തൊട്ടില്‍പാലം പുഴ കരകവിഞ്ഞു. ഇവിടെ ഏഴ് വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ബുധനാഴ്ച തുടങ്ങിയ മഴയ്ക്ക് ശമനമില്ല. വ്യാഴാഴ്ച രാവിലെയും കനത്ത മഴയാണ് ഇവിടെ ലഭിച്ചത്. മീനിച്ചിലാറ്റിലെ ജനനിരപ്പ് ഉയര്‍ന്നതും കനത്ത മഴ തുടരുന്നതും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയില്‍ 52 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായും ജില്ലാഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു. സായുധ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴ ശക്തമായ സാഹചര്യംം പരിഗണിച്ച് കോട്ടയം കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്
കാലവര്‍ഷം കനക്കുന്നു. സംസ്ഥാനം അതീവ ജാഗ്രതയില്‍
