KERALANEWSTrending

കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് താത്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു.നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ നടപടി.

പത്തുവര്‍ഷം ദിവസവേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലിചെയ്ത 35 താത്കാലിക ജീവനക്കാരെ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് സ്ഥിരപ്പെടുത്തിയത് സുപ്രീംകോടതി വധിയുടെ ലംഘനമാണെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞുചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close