KERALANEWS

കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം

മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. തേഞ്ഞിപ്പാലത്ത് ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഇതുവഴി കോഴിക്കോട് മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം നിലച്ചു.

യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എം.എസ്.എഫ്, ഫെര്‍ട്ടേണിറ്റി പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമം നടന്നു. പൊലിസ് ലാത്തിവീശി. മുഖ്യമന്ത്രി കാമ്പസിനുള്ളില്‍ പ്രവേശിച്ച ശേഷമായിരുന്നു പ്രതിഷേധം ആരംഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close