Breaking NewsKERALANEWSTop News

കാലിത്തീറ്റയുടെ സബ്സിഡി പിൻവലിച്ച് മിൽമ; ക്ഷീര കർഷകർക്ക് ദുരിതം ഇരട്ടിയായി

തിരുവനന്തപുരം: കോവിഡും ലോക് ഡൗണും മൂലം വലയുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടിയായി മിൽമ കാലിത്തീറ്റയുടെ സബ്സിഡി പിൻവലിച്ചു. കഴിഞ്ഞ മാസം 30 രൂപ സബ്സിഡി പിൻവലിച്ചതിന് പിന്നാലെ ഈ മാസം ഒന്ന് മുതൽ 70 രൂപയും സബ്സിഡി നിർത്തലാക്കി. ഇതോടെ രണ്ട് മാസത്തിനിടെ ഒരു ചാക്ക് കാലിത്തീറ്റയുടെ പുറത്ത് 100 രൂപ അധികമായി കണ്ടേത്തേണ്ട അവസ്ഥയാണ് ക്ഷീരകർഷകർക്ക്. കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന പാവങ്ങൾക്ക് ഇതോടെ ദുരിതം ഇരട്ടിയാകുകയാണ്.

ഒരു ചാക്ക് കാലിത്തീറ്റയുടെ പുറത്ത് മെയ് ഒന്ന് മുതല്‍ 30 രൂപയും ജൂണ്‍ ഒന്ന് മുതല്‍ 70 രൂപയുമാണ് പിന്‍വലിച്ചത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതുകൊണ്ടാണ് സബ്‌സിഡി പിന്‍വലിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. സബ്‌സിഡിയുണ്ടായിരുന്നപ്പോള്‍ 1140 രൂപയായിരുന്നു മില്‍മ റിച്ച് കാലിത്തീറ്റയുടെ വില. ഇപ്പോള്‍ ഇതേ കാലിത്തീറ്റ ക്ഷീരകര്‍ഷകര്‍ 1240 രൂപ കൊടുത്ത് വാങ്ങണം. മറ്റ് ഇനങ്ങള്‍ക്കും ഇതേ രീതിയില്‍ വില ഉയര്‍ന്നിട്ടുണ്ട്. മില്‍മ ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് മുന്‍പ് 1270 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 1370 രൂപ നല്‍കണം. മുന്‍പ് 1315 രൂപയ്ക്ക് ലഭിച്ചിരുന്ന ബൈപ്രോ കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 1415 രൂപ നല്‍കണം.

മില്‍മയുടെ പുതിയ ഭരണസമിതിയാണ് സബ്‌സിഡി പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ മാത്രമാണ് തീരുമാനം നടപ്പിലാക്കാന്‍ സാധിച്ചതെന്നും അധികൃതര്‍ പറയുന്നു. സബ്‌സിഡി കൂടി പിന്‍വലിച്ചതോടെ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകള്‍ക് മില്‍മ കാലിത്തീറ്റയേക്കാള്‍ വിലക്കുറവാണെന്നാണ് ക്ഷീര കര്‍ഷകര്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close