Breaking NewsKERALANEWSTop News

കാലിവളർത്തലിന്റെ മറവിൽ ചാരായം വാറ്റ്; വാഷ് സൂക്ഷിച്ചിരുന്നത് വീടിനുള്ളിലും; പ്രതിയെ പിടികൂടി പൊലീസ്

എറണാകുളം: കാലിവളർത്തലിന്റെ മറവിൽ ചാരായം വാറ്റിയ പ്രതി പിടിയിൽ. വേങ്ങൂർ നായരങ്ങാടി സ്വദേശി പ്രസാദിനെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്ന് 75 ലിറ്റർ വാഷ് പിടിച്ചെടുത്തു. വീടിനകത്ത് പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച നിലയിലായാണ് വാഷ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രസാദ് പിടിയിലായത്.

പ്രതി കുടുംബവുമായി താമസിക്കുന്ന വീടിന് അകലെയുള്ള നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായ നിർമ്മാണം. ആർക്കും സംശയം തോന്നാതിരിക്കാൻ വീടിന് സമീപം കന്നുകാലികളെ വളർത്തുകയും ചെയ്തു. പ്രതി പ്രസാദ് പ്രദേശത്ത് ചാരായ വിൽപ്പന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close